
പരപ്പനങ്ങാടി: നെടുവയില്‍ വീണ്ടും മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പശുവിനെ അഴിച്ചു കെട്ടാന്‍ ചെന്ന ചേങ്ങോട്ട് പ്രേമലത ( 62 )ക്ക് കുറുക്കന്റെ കടിയേറ്റത്. പിന്നീട് പുത്തന്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെ ആല്‍ത്തറയില്‍ വിശ്രമിക്കുകയായിരുന്ന ശബരിമല തീര്‍ത്ഥാടകനും കുറുക്കന്റെ കടിയേറ്റു.
വൈകിട്ട് നാല് മണിയോടെയാണ് ഹരിപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ക്കയറി കെ.ജനാര്‍ദ്ദന (65)ന് നേരെ കുറുക്കന്റെ ആക്രമണമുണ്ടായത്.
കടിയേറ്റ രണ്ടു പേര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രേമലത കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സ തേടിയിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ മാസം 6 പേര്‍ക്കും ജനുവരിയില്‍ തൊട്ടടുത്ത പ്രദേശമായ കീഴ് ചിറയില്‍ 3 പേര്‍ക്കും കുറുക്കന്റെ കടിയേറ്റിരുന്നു. നെടുവ, കീഴ് ചിറ ഭാഗങ്ങളില്‍ പകല്‍ പോലും കുറുക്കന്‍മാര്‍ ഭീതി പടര്‍ത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




