മലയാളത്തിന്റെ പ്രിയപ്പെട്ട താരവും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെയും ഷേമ അലക്‌സാണ്ടറുടെയും എട്ടാം വിവാഹ വാര്‍ഷിക ദിനമായ ഇന്ന്, ഷേമ അലക്‌സാണ്ടറിന് വിവാഹ വാര്‍ഷിക ആശംസകളുമായി മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോന്‍. ഭാര്യ ഷേമയ്ക്ക് ഒന്നിച്ചുള്ള തന്റെ ഫോട്ടോയും അനൂപ് മേനോന്‍ പങ്കുവെച്ചിട്ടുണ്ട്.
വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട് താരം.
ഊഷ്മളമായ വിവാഹ ആശംസകള്‍ക്ക് നന്ദി. എന്റെ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന്, ആമിയെപ്പോലെയുള്ള ഒരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയായതിന്, എന്റെ ഏറ്റവും സാഹസിക യാത്രകളില്‍ സഹയാത്രികയായിരുന്നതിന്, ഇനി പോകാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസിന്, ഏറ്റവും പ്രധാനം എന്നെ ഞാനാകാന്‍ സമ്മതിച്ചതിന് നന്ദി പ്രിയേ. സ്‌നേഹം എന്നും വിവാഹ വാര്‍ഷിക ആശംസയായി അനൂപ് മേനോന്‍ കുറിച്ചിരിക്കുന്നു.
അനൂപ് മേനോന്‍ നായകനാകുന്ന രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തിമിംഗലവേട്ട’യ്ക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




