HIGHLIGHTS : Anna DMK ends alliance with BJP
ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ അവസാനിപ്പിച്ചത്. തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം. ബിജെപിയുമായി സഖ്യത്തിനില്ലെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാരണ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി വക്താവ് ഡി ജയകുമാറിന്റെ നിലപാട്. അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും ഡി ജയകുമാര്‍ പറഞ്ഞു.


എന്റെ എഡിഎംകെ നേതാവ് സി എന്‍ അണ്ണാന്മുരയെ വിമര്‍ശിച്ചതിന് സംസ്ഥാനം ആക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. സഖ്യത്തിന്റെ പേരില്‍ ആര്‍ക്കും വഴങ്ങാന്‍ ബി.ജെ.പി. തയ്യാറല്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
”ബിജെപി പ്രവര്‍ത്തകര്‍ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നു. എന്നാല്‍ തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. അദ്ദേഹം എപ്പോഴും എഐഎഡിഎംകെയുടെ നേതാക്കളെ വിമര്‍ശിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ അദ്ദേഹം യോഗ്യനല്ല, ഡി ജയകുമാര്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു