Section

malabari-logo-mobile

ആനപ്പടി സ്കൂൾ വാർഷിക കലോൽസവവും യാത്രയയപ്പും സംഘടിപ്പിച്ചു.

HIGHLIGHTS : Anapadi School organized the annual art festival and send off

പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടി ഗവ: എൽ പി സ്കൂളിൽ ” തകധിമി ” എന്ന പേരിൽ വാർഷിക കലോത്സവവും മേയ് മാസത്തിൽ വിരമിക്കുന്ന പ്രധാനാദ്ധ്യാപിക സി.ഗീതക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.

യാത്രയയപ്പ് സമ്മേളനം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് -കെ ജാഫർ സ്വാഗതമാശംസിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർ പേർസൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ  കെ.പി റംല ടീച്ചർ,വി കെ.സുഹറ,കെ കെ എസ് തങ്ങൾ,ഇ ടി.സുബ്രഹ്മണ്യൻ
റിട്ട: ഹെഡ്മാസ്റ്റർമാരായ എൻ. പി. അബു മാസ്റ്റർ, കെ.പ്രസന്ന, തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് സുനീർ, ജാഫർ കോലാക്കൽ
സി.ലത തുടങ്ങിയവർ സന്നിഹിതരായി.

sameeksha-malabarinews

യാത്രയയപ്പു നൽകിയ പ്രധാനാദ്ധ്യാപിക ഗീത.സി മറുമൊഴി പ്രസംഗം നടത്തി. എൻ പി മാനസ്, സ്റ്റാഫ് സെക്രട്ടറി ടി. വിജിത നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം ബിജേഷ് ചേളാരി അവതരിപ്പിച്ച ഹാസ്യ പരിപാടിയും ഉണ്ടായിരുന്നു .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!