തിരുവനന്തപുരം:നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്ത് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു.
മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. കഴിഞ്ഞ ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ കൃഷ്ണയ്ക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു.ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




