നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി;ഒരാള്‍ക്ക് പരിക്ക്

താനൂര്‍:നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. ബുധനാഴ്ച രാവിലെ 11.30ഓടെ തയ്യാല ജുമാമസ്ജിദിന് സമീപത്തായാണ് സംഭവം. പാണ്ടിമുറ്റം ഭാഗത്തു നിന്നും വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് എതിര്‍ വശത്തെ കടയിലേക്ക് പാഞ്ഞ് കയറിയത്.

റോഡിന്റെ വലതു വശത്തായുണ്ടായിരുന്ന മത്സ്യവ്യാപാര സ്റ്റാളിലേക്കാണ് ഇടിച്ച് കയറിയത്. മത്സ്യ വ്യാപാരിയായ കരിങ്കപ്പാറ സ്വദേശി പലേപ്പുറ മുഹമ്മദ് കുട്ടിയെ ഇടിച്ച കാര്‍ കടയുടെ ചുമരില്‍ തട്ടി നില്‍ക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താനൂര്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാര്‍ ഇടപെട്ട് കടയില്‍ നിന്നും കാര്‍ പുറത്തിറക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top