Section

malabari-logo-mobile

ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം; കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍

HIGHLIGHTS : An independent authority should be set up to determine fuel prices; In the KSRTC Supreme Court

ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്ക
കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചു. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ തുകയ്ക്ക് ഡീസല്‍ വാങ്ങേണ്ടി വന്നാല്‍ കോര്‍പറേഷന്‍ അടച്ച് പൂട്ടേണ്ടി വരും.

2006-ലെ പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ആക്ട് പ്രകാരം ഇന്ധന വില നിശ്ചയിക്കുന്നതിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കേണടതാണ്. ഫെബ്രുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് പൊതുമേഖല എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്.

sameeksha-malabarinews

നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ലിറ്ററിന് ആറ് രൂപ 47 പൈസ അധികം നല്‍കിയാണ് കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. പ്രതിദിനം 400000 ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ 20 ലക്ഷത്തോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്നും കെ എസ് ആര്‍ടി സി വാദിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!