കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. പാപ്പാന് പരുക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആന ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് ഇടഞ്ഞത്. പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്ഷേത്രത്തിലെ വിളക്കുകാലുകളും ഭണ്ഡാരങ്ങളും ആന തകര്‍ത്തു. ആളുകള്‍ കുറഞ്ഞസമയമായതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




