തിരുവനന്തപുരം: യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് ഇയാള്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി സ്വയം കഴുത്തറുക്കുകയായിരുന്നത്രെ. നേമം സ്വദേശി രമ്യാ രാജീവിനാണ് കുത്തേറ്റത്.
യുവതിയെ ആക്രമിച്ച ദീപക്ക് ഇവരുടെ സുഹൃത്തായിരുന്നവെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. നാലുവര്‍ഷത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവരമുണ്ട്.
ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയും എന്നാല്‍ രമ്യ ഇതിന് തയ്യാറായില്ല, ഇതോടെയാണ് കൈയ്യില്‍ കരുതിയ കത്തിയെടുത്ത് ഇയാള്‍ യുവതിയെ കുത്തിയത്.




