തിരൂര്‍: തലക്കടത്തൂര്‍ അരീക്കാട് സ്‌കൂളില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ലഹരി വിരുദ്ധ മനുഷ്യശൃംഖല സൃഷ്ടിച്ചു.
താനാളൂര്‍ പഞ്ചായത്തോടപ്പം സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ അരീക്കാട് തലപ്പറമ്പ് മുതല്‍ അയ്യായ റോഡ് വരെയാണ് മനുഷ്യശൃംഖല തീര്‍ത്തത്.
പഞ്ചായത്ത് മെമ്പര്‍മാരായ അമീറ ടീച്ചര്‍, കുഞ്ഞിപ്പ തെയ്യമ്പാടി, റാഫി മുല്ലശേരി, പ്രധാനാദ്ധ്യാപിക സുധാകുമാരി ടീച്ചര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഹാജി, പിടിഎ പ്രസിഡന്റ് പി.ടി ഷാജി, വൈസ് പ്രസിഡന്റ് സി. സുലൈമാന്‍ എന്നിവരോടപ്പം സ്വരലയ ഇട്ടിലാക്കല്‍, യുവചേതന അരീക്കാട്, യുണൈറ്റഡ് മാങ്ങോസ് മാങ്ങരണ്ടി, ടൗണ്‍ ടീം അയ്യായ റോഡ്, ആസ്‌കോ അരീക്കാട്, ഗ്ലാം ബോയ്‌സ് അരീക്കാട്, ന്യൂ കോമഡി ബ്രദേഴ്‌സ് അരീക്കാട് എന്നീ ക്ലബ്ബുകളുടെ പങ്കാളികളായി.




