ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം പുനഃപരിശോധിക്കണം;സുപ്രീംകോടതി

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി.

അനിശ്ചിത കാലത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മൗലീകാവശങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള നിയമ തന്ത്രണങ്ങള്‍ ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതെസമയം കശ്മീരിലെ നിരന്തരമുള്ള ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്.

ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ വിധി പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top