‘അമ്മ’ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

HIGHLIGHTS : 'Amma' governing body elections on August 15

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹന്‍ലാല്‍ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27ന് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത്.

കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി വീണ്ടും തുടരണമെന്ന് അഭിപ്രായം ഉയര്‍ത്തിയിയെങ്കിലും ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കമ്മിറ്റിയില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്നും തനിക്ക് ഭാരവാഹി ആകാന്‍ താല്പര്യമില്ലെന്നും മോഹന്‍ലാല്‍ യോഗത്തില്‍ അറിയിച്ചു. പിന്നാലെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടന്നത്.

നിലവില്‍ സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ഓണ്‍ലൈനായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു പിരിച്ചുവിടാനുള്ള തീരുമാനം. തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ ചുമതല ബാബുരാജിനാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!