പ്രവേശനോത്സവം ആഘോഷമാക്കി എ എം എൽ പി നെടുവ സൗത്ത് സ്കൂൾ

പരപ്പനങ്ങാടി : എ എം എൽ പി സ്കൂൾ നെടുവ സൗത്ത് സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് പ്രവേശനോത്സവം ആഘോഷപൂര്‍വ്വം നടത്തി. രാവിലെ 10 മണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിനോദ് വളിയാട്ടൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികളോടുള്ള സ്‌നേഹവും സുരക്ഷയും സംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രസംഗം കുട്ടികളിലും രക്ഷിതാക്കളിലും വലിയ സ്വാധീനം ചെലുത്തി. പുതിയ തലമുറയ്ക്ക് നല്ല പഠന അന്തരീക്ഷം ഒരുക്കാനുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഏറെ നിര്‍ണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ഹെഡ്മിസ്ട്രെസ് സുനു കെ പി, പി.ടി.എ. പ്രസിഡന്റ് ജലീല്‍ ചുക്കാന്‍, മാനേജര്‍ കുഞ്ഞമ്മദു പി , അധ്യാപകരായ ബിന്ദു, രജിത എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി നടത്തിയ വിവിധ വിനോദപ്രകടനങ്ങളും കലാപരിപാടികളും പ്രവേശനോത്സവതിന് നിറം കൂട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top