അമിത് ഷാ കൊവിഡ് മുക്തനായി

അമിത് ഷാ കൊവിഡ് മുക്തനായി Amit Shah Kovid released

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായി. അദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ മാസം രണ്ടാം തിയതിലാണ് അമിത് ഷായെ കൊവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദൈവത്തോട് നന്ദി പറയുന്നു.തന്നെയും തന്റെ കുടുംബത്തെയും അനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുറച്ച് ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടുരും. എല്ലാ ഡോക്ടര്‍മാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനും നന്ദി അറിയിക്കുന്നതായും അദേഹം ട്വിറ്റ് ചെയ്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •