എ എം ആരിഫ് എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ:എ എം ആരിഫ് എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തല ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

എംപി ഓടിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറിനു പിറകില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടസമയത്ത് എംപി മാത്രമാണ് കാറിലുണ്ടായിരുന്നത്.

എംപിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട് .അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top