തിരൂരങ്ങാടി: വ്യാജ ആര്‍.സി കേസില്‍ ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ പത്ത് മണിയോടെ ചെമ്മാട് തൃക്കുളം സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ താനൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തില്‍ ബാരിക്കേട് തീര്‍ത്ത് തടഞ്ഞു. ബാരിക്കേട് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നേതാക്കളിടപ്പെട്ട് രംഗം ശാന്തമാക്കി.
ശേഷം നടന്ന പ്രതിഷേധ സമരം മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. വ്യാജ ആര്‍.സി നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫൈസല്‍ ബാബു പറഞ്ഞു. ആര്‍.സി ഒന്നിന് ക്ലര്‍ക്കിന് ആയിരം രൂപയും ജോയിന്റ് ആര്‍.ടി.ഓക്ക് 1500 രൂപയുമാണ് നല്‍കിയതെന്നും മൊഴിയിലുണ്ടെന്നും ആര്‍.സിയുടെ ഉടമസ്ഥനെ മാറ്റുന്നതിന് നിയമ പരമായി പറയുന്ന രേഖകളൊന്നും പരിശോധിക്കാതെ വ്യാജ ആര്‍.സികള്‍ നിര്‍മ്മിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതിന്റെ തെളിവാണെന്ന് ഫൈസല്‍ ബാബു ആരോപിച്ചു.
മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് ,മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, പി.എം സാലിം, യു.കെ മുസ്തഫ മാസ്റ്റര്‍, ടി സുബൈര്‍ തങ്ങള്‍, എ.കെ മുസ്തഫ, സി.ടി നാസര്‍, സി.കെ.എ റസാഖ്, ഊര്‍പ്പായി മുസ്തഫ, എം അബ്ദുറഹ്‌മാന്‍ കുട്ടി, അനീസ് കൂരിയാടന്‍, സി.പി ഇസ്മായീല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഫസലുദ്ധീന്‍ തയ്യില്‍ പ്രസംഗിച്ചു.
മാര്‍ച്ചിന് സി.കെ മുനീര്‍, ആസിഫ് പാട്ടശ്ശേരി, ഉസ്മാന്‍ കാച്ചടി, അയ്യൂബ് തലാപ്പില്‍, മുസ്തഫ കളത്തിങ്ങല്‍, തൈക്കാടന്‍ മമ്മുട്ടി, അസ്‌ക്കര്‍ ഊപ്പാട്ടില്‍, പി.പി അഫ്സല്‍, കെ.പി ഗഫൂര്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.കെ റഹീം, വി.എ കബീര്‍, കെ.പി നൗഷാദ്, പി.കെ സല്‍മാന്‍, നൗഫല്‍ പെരുമണ്ണ, കെ മുഈനുല്‍ ഇസ്ലാം, മുസ്തഫ കുട്ടശ്ശേരി, ടി.കെ നാസര്‍, റഫീഖ് ഉള്ളണം നേതൃത്വം നല്‍കി.




