പരപ്പനങ്ങാടി:ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ (AKTA ) പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ചെങ്ങാട്ട് ആലിക്കുട്ടി നഗറില്‍ (പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയം) നടന്നു. സംസ്ഥാന കമിറ്റിയംഗവും ജില്ലാ പ്രസിഡണ്ടുമായ എ.രാമകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
തയ്യല്‍ തൊഴിലാളി പ്രസവാനുകൂല്യം 15,000 രൂപ കാലതാമസം കൂടാതെ നല്‍കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ടി വി ജയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി അപ്പുണ്ണി അദ്ധ്യക്ഷനായി. ടി വി സുനിത, ടി വി ജയ,തുളസി ദാസ്, ടി.അബ്ദുറഹിമാന്‍ (ജില്ലാകമ്മിറ്റിയംഗം) പി.അശോകന്‍ ( ഏരിയ പ്രസിഡണ്ട്)
ഗണേശന്‍. പി (ഏരിയ ട്രഷറര്‍)ഏരിയ കമിറ്റി അംഗങ്ങളായ വി പി .വിശ്വംഭരന്‍,
ടി.പുരുഷോത്തമന്‍, എം. വിശ്വനാഥന്‍, വി.കമലാക്ഷി എന്നിവര്‍ സംസാരിച്ചു. വി പി സമീറ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




