ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ നടത്താന്‍ പോകുന്ന അനിശ്ചിതകാല കടയടപ്പ് സമരങ്ങളുടെ മുന്നോടിയായി താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ മുഴുവന്‍ മെമ്പര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് സൂചനധര്‍ണ്ണാസമരം നടത്തി.
5 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവില്‍ വന്ന വേദന പാക്കേജ് ന്യൂനതകള്‍ പരിഹരിച്ച് വര്‍ധിപ്പിച്ചു നല്‍കണമെന്നും, ഓഗസ്റ്റ് മാസത്തെ കമ്മീഷന്‍ ഉടന്‍ അനുവദിക്കുക,സെയില്‍സ്മാന്‍ മാര്‍ക്ക് മിനിമം വേതനം അനുവദിക്കുക, കടമുറി വാടക അനുവദിക്കുക, മണ്ണെണ്ണ കമ്മീഷന്‍ മുടക്കുമുതലിന്ന് ആനുപാതികമായി വര്‍ദ്ധിപ്പിച്ച് ഡോര്‍ ഡെലിവറി സംവിധാനം നടപ്പിലാക്കുക കിറ്റ് കമ്മീഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക, റേഷന്‍ സാധനങ്ങള്‍ക്ക് ലീക്കേജ് ഷോട്ടേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ.
താലൂക്ക് പ്രസിഡന്റ് ബഷീര്‍പുവ്വ ഞ്ചേരി അധ്യക്ഷത വഹിച്ചു, ജില്ലാ വര്‍ക്കിങ് സെക്രട്ടറി ജയകൃഷ്ണന്‍ കിഴക്കേടത്ത് ഉദ്ഘാടനവും താലൂക്ക് വൈസ് പ്രസിഡണ്ട് ഖാദര്‍ ഹാജി വിപി,സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ കുഴിക്കാട്ടില്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ മോഹനന്‍ കാരിയില്‍ കാരിയില്‍, എം കേശവന്‍,ജോയിന്‍ സെക്രട്ടറി ബാവ പടിക്കല്‍,ട്രഷറര്‍ മുഹമ്മദ് ഷാഫി, എന്നിവര്‍ പ്രസംഗിച്ചു ബുഷ്‌റദീന്‍ തടത്തില്‍ നന്ദിയും പറഞ്ഞു




