HIGHLIGHTS : All India Mini Marathon tomorrow
കടലുണ്ടി: ലഹരിമുക്ത പദ്ധതിയുടെ ഭാഗമായി മണ്ണൂര്‍ അടിവാരം ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ മിനി മാരത്തണ്‍ നാളെ നടക്കും. 2 കാറ്റഗറിയായി സംഘടിപ്പിക്കുന്ന മാരത്തണ്‍ രാവിലെ 6നു കോട്ടക്കടവ് ജംഗ്ഷനില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്‌ലാഗ്ഓഫ് ചെയ്യുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ ചെറുകാട്ട് ചന്ദ്രന്‍, ക്ലബ് പ്രസിഡന്റ് സി.ദീപക് എന്നിവര്‍ പറഞ്ഞു.
18 വയസ്സു മുതലുള്ള പുരുഷന്മാര്‍ക്കു 12 കിലോമീറ്ററും, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും 5 കിലോമീറ്ററുമാണ് മത്സരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിജയികള്‍ക്ക് 3 ലക്ഷത്തോളം രൂപ കാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ജഴ്‌സിയും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. സമാപന സമ്മേളനം രാവിലെ 9നു പ്രബോധിനിയില്‍ എം.കെ.രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു