ചാലിയം – കരുവന്‍ തിരുത്തി റോഡില്‍ വേഗ നിയന്ത്രണ സംവിധാനമൊരുക്കണം

ചാലിയം :ചാലിയം – കരുവന്‍ തിരുത്തി റോഡില്‍ വാഹനങ്ങളുടെ അമിത വേഗം അപകട ഭീഷണി ഉയര്‍ത്തുന്നു. ദേശീയ പാത നിലവാരത്തില്‍ റോഡ് നവീകരിച്ചതോടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ ഇതിലൂടെ കുതിച്ചോടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ രണ്ട് അപകടങ്ങളാണ് ഉണ്ടായത്.

സ്‌ക്കൂളുകള്‍ തുറക്കുന്നതോടെ ഇതുവഴിയുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര അപകടകരമാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. സ് ട്രിംപിള്‍ ഹംപ് സ്ഥാപിച്ച് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ബി.എം.ബി.സി. സാങ്കേതിക വിദ്യയില്‍ ടാറിംഗ് നടന്ന റോഡില്‍ വശങ്ങളില്‍ പാര്‍ശ്വഭിത്തി കെട്ടി കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കുന്ന ജോലി പുരോഗമിക്കുകയാണിപ്പോള്‍ ഇവിടെ.

Share news
error: Content is protected !!
Scroll to Top