പരപ്പനങ്ങാടി: അരിയല്ലൂരില്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. അരിയല്ലൂര്‍ നരിക്കുറ്റി ഭാഗത്തു വെച്ച് 100 എംഎല്‍ ചാരായവും 28 ലിറ്റര്‍ വാഷും വാറ്റുന്നതിനുപയോഗിച്ച ഗ്യാസ് സ്റ്റൗ, കുക്കര്‍, പൈപ്പ്, ബക്കറ്റ്, കുടം എന്നിവയുള്‍പ്പെടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും പരപ്പനങ്ങാടി റെയ്ഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയാണ് ഇവ കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന റൈഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജീഷ്, നിതിന്‍ ചോമാരി, വിനീഷ്, ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരും പങ്കെടുത്തു.




