Section

malabari-logo-mobile

പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

HIGHLIGHTS : P.G. Apply for Diploma in Public Relations and Tourism

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിറ്റ്‌സിന്റെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ) എസ്.ആർ.എം റോഡിലുള്ള എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിലേയ്ക്ക് പ്രവേശനത്തിന് 30വരെ അപേക്ഷിക്കാം.

യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദം (അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ട്രാവൽ ആന്റ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷൻസ് ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലിസാധ്യതകളുണ്ട്.

sameeksha-malabarinews

വിശദവിവരത്തിന് ഓഫീസിൽ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!