HIGHLIGHTS : Akshararpanam for Sahitya Nagari
കോഴിക്കോട്: യുനസ്‌കോ സാഹിത്യനഗരപദവി ലഭിച്ച കോഴിക്കോടിന് ആദരവ് നല്‍കാനായി സംഘടിപ്പിക്കുന്ന അക്ഷരാര്‍പ്പണം ഇന്ന് വൈകിട്ട് 4.30ന് തളി അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കോഴിക്കോടിന്റെ സമകാലിക സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി ബുക്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ ആഘോഷപരിപാടിയില്‍ മലയാളത്തിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം നടത്തും. വൈകിട്ട് അഞ്ചിന് പുസ്തകപ്രകാശനം നടക്കും. ആറിന് നടക്കുന്ന 26-ാമത് ഡിസി കിഴക്കേമുറി സ്മാരകപ്രഭാഷണം നടക്കും.
സമ്മേളനം എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്യും. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ്. പിള്ള ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാര്‍ , എ കെ അബ്ദുല്‍ ഹക്കിം എന്നിവര്‍ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് സ്‌പെയിനിലെ സാംസ്‌കാരികസംഘടനയായ Casa de la India യുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത നൃത്ത-കവിതാസമന്വയവും സംഘടിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു