മലപ്പുറം ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കുള്ള ‘അകം’ പദ്ധതിയ്ക്ക് തുടക്കമായി

ജില്ലയിലെ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ശാസ്ത്രീയമായ സാമൂഹ്യാധിഷ്ഠിത ഇടപെടലുകള്‍ നടത്തുന്നതിനായി ജില്ലാ കുടുംബശ്രീ മിഷനും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബനിയന്‍ എന്‍.ജി.ഒ.യും ബനിയന്‍ അക്കാദമിയും സംയുക്തമായി ജില്ലയിലെ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ”അകം” -(അക്വയര്‍ നോളജ് ആന്റ് അവെയ്ക് മൈന്‍ഡ്‌സ്) ഡിപ്ലോമ ഇന്‍ ഇന്റഗ്രേറ്റഡ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം ആരംഭിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പദ്ധതി ഉദ്ഘാടനം സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ശംഭു രമേശ് (സീനിയര്‍ റിസേര്‍ച്ചര്‍) പദ്ധതി വിശദീകണം നടത്തി. എ.ഡി.എം.സിമാരായ സനീറ, രഗിഷ്, പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, എന്‍.വൈ.കെ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, പി.എം. സാലിഹ്, ഡോ. കെ.എസ. രമേശ്, ബാലകൃഷ്ണന്‍ മച്ചിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ബിന്‍സി. പി. ചാക്കോ സ്വാഗതവും ഡിപ്ലോമ കോര്‍ഡിനേറ്റര്‍ എ.അതുല്യ നന്ദിയും പറഞ്ഞു. കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top