പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അകലാട് മൂന്നൈനി ഓഡിറ്റോറിയത്തിന് മുന്‍പിലാണ് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കു പറ്റിയ ചാവക്കാട് കോട്ടപ്പുറം സ്വദേശി ഷാജഹാന്‍ ഭാര്യ റംഷീന, പെരിയമ്പലം സ്വദേശി മുനീര്‍ ഭാര്യ റംഷീന എന്നിവരെ സംഭവസ്ഥലത്ത് എത്തിയ പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു വയസുകാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



