ശാലിനി ആശുപത്രിയില്‍, അരികില്‍ ഓടിയെത്തി അജിത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ശാലിനി ഭര്‍ത്താവും നടനുമായ അജിത്തിനൊപ്പമുള്ള താരം പങ്കുവച്ചൊരു ഫോട്ടോ ആരാധകര്‍ക്ക് ഇടയില്‍ വൈറല്‍ . ആശുപത്രി കിടക്കയില്‍ അജിത്തിന്റെ കയ്യും പിടിച്ചിരിക്കുന്ന ശാലിനിയാണ് ഫോട്ടോയില്‍ ഉള്ളത്. ‘എന്നേക്കും നിന്നെ സ്‌നേഹിക്കുന്നു’, എന്ന ക്യാപ്ഷനും ശാലിനി ഫോട്ടോയ്ക്ക് നല്‍കിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ താരപത്‌നിയ്ക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകരും രംഗത്ത് എത്തി. കമന്റുകള്‍ ഏറെയും അസുഖ വിവരം തിരക്കിയുള്ളതാണ്.


കഴിഞ്ഞ ദിവസം ശാലിനിക്ക് ഒരു സര്‍ജറി ഉണ്ടായിരുന്നു. ചെന്നൈയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ആണ് ചികിത്സ. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശാലിനി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇക്കാര്യം വൈകാതെ ഔദ്യോഗികമായി പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നും താര ദമ്പതികളുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശാലിനി ഒപ്പറേഷന് വിധേയയായപ്പോള്‍ അജിത്ത് അസര്‍ബൈജാനില്‍ ആയിരുന്നു. വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെ ആണ് നടക്കുന്നത്. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റിവച്ച് ശാലിനിയ്ക്ക് അടുത്തേക്ക് അജിത്ത് എത്തുക ആയിരുന്നു. ശാലിനി ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. തൃഷയാണ് നായികയായി എത്തുക. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ആണ് നിലവില്‍ നടക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. തുനിവാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. എച്ച് വിനോദ് ആയിരുന്നു സംവിധാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top