കുവൈത്ത് സർവീസ് എയർ ഇന്ത്യ പുനരാരംഭിക്കും

കരിപ്പൂർ : കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കും. മാർച്ച് 28മുതൽ കരിപ്പൂരിൽനിന്ന് ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ഏപ്രിൽ ഒന്നുമുതൽ കണ്ണൂരിൽനിന്ന് സർവീസ് തുടങ്ങും. ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ്. മധ്യവേനലവധിക്ക് മുന്നോടിയായി സർവീസ് പുനരാരംഭിക്കുന്നത് മലബാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും.

കരിപ്പൂരിൽനിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.55ന് കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് പകൽ 12.55ന് പുറപ്പെട്ട് രാത്രി 8.25ന് കരിപ്പൂരിൽ തിരിച്ചെത്തും. കണ്ണൂരിൽനിന്ന് വൈകിട്ട് 5.40ന് പുറപ്പെടുന്ന വിമാനം രാത്രി 8.20ന് കുവൈത്തിലെത്തും. തിരിച്ച് 9.20 ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 4.50ന് കണ്ണൂരിൽ ഇറങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top