വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു

വ്യോമസേനയുടെ സുഖോയ് ജെറ്റ് യുദ്ധവിമാനം തകര്‍ന്നുവീണു. മുംബൈയിലെ നാസികിലാണ് അപകടം. പൈലറ്റും സഹപൈലറ്റും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഷിരസ്ഗ്വന്‍ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നതോടെ തീപിടിത്തമുണ്ടായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയും എച്ച്എഎല്‍ സുരക്ഷാ ടെക്‌നിക്കല്‍ യൂണിറ്റുകളും ചേര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തി.

വിമാനത്തിന്റെ ഭാഗങ്ങള്‍ പ്രദേശത്തെ 500 മീറ്റര്‍ ദൂരത്തില്‍ വരെ തെറിച്ചുപോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും പരിശോധനകള്‍ നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top