162 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക്‌ പോയ എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായി

21646_638126ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുബായയില്‍ നിന്നും യാത്രക്കാരുമായി സിംഗപ്പൂരിലേക്ക്‌ തിരിച്ച എയര്‍ ഏഷ്യ വിമാനം കാണാതായി. ഡിസംബര്‍ 28 ഞായറാഴ്‌ച പ്രാദേശിക സമയം രാവിലെ 6.15 മുതല്‍(ഇന്ത്യന്‍ സമയം 7.24)എയര്‍ ട്രാഫിക്‌ കണ്‍ട്രോളുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടു. വിമാനത്തില്‍ 155 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 162 പേരാണ്‌ ഉണ്ടായിരുന്നത്‌.

ഇന്‍ഡോനീഷ്യയിലെ സുരബായയില്‍ നിന്നാണ്‌ എയര്‍ ബസ്‌ 320 ടേക്ക്‌ ഓഫ്‌ ചെയ്‌തത്‌. പതിവ്‌ റൂട്ടില്‍ നിന്ന്‌ ഗതി മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച ഉടനെയാണ്‌ ബന്ധം നഷ്ടമായത്‌. വിമാനം കാലത്ത്‌ 8.30 ന്‌ സിംഗപ്പരില്‍ എത്തേണ്ടതായിരുന്നു. വിമാനം വൈകുന്നു എന്നു മാത്രമാണ്‌ എയര്‍ ഏഷ്യയുടെ വെബ്‌ സൈറ്റില്‍ പറയുന്നത്‌.

അതെസമയം ഈ വര്‍ഷം മെയ്‌ 8 ന്‌ ക്വാലലംപൂരില്‍ നിന്ന്‌ ബെയ്‌ജിങ്ങിലേക്കുള്ള യാത്രാമധ്യേ കാണാതായ മനേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തെ കുറിച്ച്‌ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 227 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്‌. ഈ വിമാനം കണ്ടെത്താനായി 19 കപ്പലുകളും സൈനിക ഹെലികോപ്‌റ്ററുകളും ചേര്‍ന്ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top