എയിംസില്‍ മലയാളി നേഴ്‌സ് തീകൊളുത്തി മരിച്ചു

ജോധിപൂര്‍: ജോധ്പൂര്‍ എയിംസില്‍ മലയാളി നേഴ്‌സ് തീകൊളുത്തി മരിച്ചു. രാവിലെ 8.30 നാണ് ബിജു പുനോജ് എന്ന വനിത നേഴ്‌സ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിനു സമീപത്തുള്ള റൂമില്‍ തീ കൊളുത്തി മരിച്ചത്.

റൂമില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. റൂം അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അപ്പോഴേക്കും യുവതി മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top