ചെന്നൈ: എഐഎഡിഎംകെ എന്‍ഡിഎ വിട്ടു. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന – ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. രണ്ട് കോടിയിലധികം വരുന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം എന്ന് നേതൃയോഗം പ്രമേയം പാസ്സാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുമായുള്ള തര്‍ക്കത്തിന് ഒടുവിലാണ് സഖ്യം വിടാനുള്ള എഐഎഡിഎംകെ തീരുമാനം.
മുന്‍ മുഖ്യമന്ത്രി സി.എന്‍.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് തീരുമാനം
തീരുമാനത്തില്‍ പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
പുതിയ മുന്നണി രൂപീകരിച്ച് ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ത്രികോണ പോരാട്ടം ഉറപ്പായി. 2019ല്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച പിഎംകെ, തമിഴ് മാനില കോണ്‍ഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




