കാസര്‍കോഡ്: കാസര്‍കോഡ് ബദിയടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗര്‍, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്.
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം തിരികെ വരികയായിരുന്നു സ്‌കൂള്‍ ബസ്. അപകടത്തില്‍ പെട്ട 3 പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍.
ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പള്ളത്തടക്കം എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചത്. ഓട്ടോയുടെ ഒരു ഭാഗം നിശ്ശേഷം തകര്‍ന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



