പോളിഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍ വരെ വീസ്തീര്‍ണ്ണമുള്ള പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ചെലവിന്റെ 75 ശതമാനം വരെ ധനസഹായം നല്‍കും. നിലവിലുള്ള പോളീഹൗസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, കാലപ്പഴക്കം ചെന്ന/കേടുപാട് സംഭവിച്ച പോളിത്തീന്‍ ഷീറ്റ് മാറ്റുന്നതിനൂം, സര്‍ക്കുലേഷന്‍ ഫാന്‍/എക്‌സ്‌ഹോസ്റ്റ് ഫാന്‍/ഓട്ടോമേഷന്‍ യൂണിറ്റ് എന്നിവ സ്ഥാപിച്ച് നിലവിലുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും, മണ്ണല്ലാതെയുള്ള കൃത്രിമ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൃഷിയ്ക്കും നിശ്ചിത ചെലവിന്റെ 50 ശതമാനം വരെ ധനസഹായം നല്‍കും. ഈ സാമ്പത്തികവര്‍ഷം പ്രത്യേക കാര്‍ഷിക മേഖലകള്‍ (SAZ) കേന്ദ്രീകരിച്ചും പോളീഹൗസുകള്‍ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കും.
താത്പര്യമുള്ള കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ പൂര്‍ണ്ണ മേല്‍വിലാസം, കൃഷിഭവന്‍, ബ്ലോക്ക്, കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോളീഹൗസിന്റെ വിസ്തീര്‍ണ്ണം, വിള, ഫോണ്‍, ഇ-മെയില്‍ എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള അപേക്ഷ ബന്ധപ്പെട്ട കൃഷിഭവന്‍ മുഖേന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) മുമ്പാകെ നവംബര്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ – കേരള, യൂണിവേഴ്‌സിറ്റി പിഒ., തിരുവനന്തപുരം – 34, ഫോണ്‍ : (0471) 2330856, 2330867, വെബ്‌സൈറ്റ് : www.nhm.nic.in ഇ-മെയില്‍ : mdshmkerala@yahoo.co.in