
ബംഗളൂരു: ഐപിഎല്‍ ടീമും നിലവിലെ ചാംപ്യന്‍മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകക്ക്. 16,706 കോടിയ്ക്കാണ് ടീമിനെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്. ബിര്‍ള ഗ്രൂപ്പ് ഉള്പ്പെടെയുള്ള കണ്‍സോര്‍ഷ്യമാണ് പുതിയ ഉടമസ്ഥര്‍. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.
ബോള്‍ട്ട് വെഞ്ച്വേഴ്സ് (ബോള്‍ട്ട്), ബ്ലാക്ക്സ്റ്റോണിന്റെ പെര്‍പെച്വല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി (ബിഎക്‌സ്പിഇ, ബ്ലാക്ക്സ്റ്റോണ്‍) എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് കമ്പനികള്‍. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിനായിരുന്നു ടീമിന്റെ 100 ശതമാനം ഓഹരികളും. ഓഹരി കൈമാറ്റത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം ഒപ്പുവച്ചതോടെയാണ് വില്‍പ്പന പൂര്‍ത്തിയായത്.
ഇതോടെ ഏറ്റവും വലിയ ടീം വില്‍പ്പനയെന്ന ഐപിഎല്ലിലെ ചരിത്ര നേട്ടം ബിര്‍ള കണ്‍സോര്‍ഷ്യത്തിനായി. രാജസ്ഥാന്‍ ടീമിനെ സ്വന്തമാക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. ഈ നീക്കം നടക്കാതെ വന്നതോടെയാണ് ആര്‍സിബിയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




