അഡിനാന്‍ സമിയോട് ഇന്ത്യവിട്ടു പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന.

AdnanSamiProfileമുംബൈ: പ്രശസ്ത ഗായകന്‍ അഡിനാന്‍ സമിയോട് ഇന്ത്യവിട്ടുപോകണമെന്ന മഹാരാഷ്ട്രാ നവ നിര്‍മ്മാണ സനേ. രാജ്താക്കറെ നേതൃത്വം നല്‍കുന്ന നവനിര്‍മ്മണ സേനയുടെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഡിനാന്‍ സമിയെ നേരില്‍കണ്ട് ഈ ആവശ്യം ഉന്നയിച്ചത്.

വിസ കാലാവധി കഴിഞ്ഞും അഡിനാന്‍ സമി ഇന്ത്യയില്‍ തുടരുകയാണെന്നാണ് ഇവരുടെ വാദം. പാക്കിന്‍സ്ഥാനിയായ അര്‍ഷദ് സമീഖാന്റെയും ഇന്ത്യന്‍ വംശജ നൗറി ഖാന്റെയും മകനായ അഡിനാന്‍ സമി 14 വര്‍ഷമായി ഇന്ത്യയിലാണ് ജീവിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top