Section

malabari-logo-mobile

മണ്ണെണ്ണ അധിക വിഹിതം വിതരണം ആരംഭിച്ചു

HIGHLIGHTS : ബക്രീദ്, ഓണം പ്രമാണിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ വിവിധ ഇനം കാര്‍ഡുകള്‍ക്കായി അനുവദിച്ച അധിക വിഹിതം മണ്ണെണ്ണയുട...

ബക്രീദ്, ഓണം പ്രമാണിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ വിവിധ ഇനം കാര്‍ഡുകള്‍ക്കായി അനുവദിച്ച അധിക വിഹിതം മണ്ണെണ്ണയുടെ വിതരണം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

എ.എ.വൈ. കാര്‍ഡുകള്‍ക്ക് (മഞ്ഞ) ഒരു ലിറ്ററും, മുന്‍ഗണനാ വിഭാഗത്തിലും (പിങ്ക്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിലും(നീല), പൊതുവിഭാഗം(വെള്ള)ത്തിലും പെട്ട കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് അധിക വിഹിതമായി നല്‍കുന്നത്.

sameeksha-malabarinews

2021 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തിലേക്ക് അനുവദിച്ച നിലവിലെ വിഹിതവും അധിക വിഹിതവും ചേര്‍ത്ത് വൈദ്യുതീകരിക്കാത്ത വീടുകളുള്ള (എന്‍.ഇ) എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് ഒന്‍പത് ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുകളുള്ള മറ്റു വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്ക് എട്ടര ലിറ്ററും, വൈദ്യുതീകരിച്ച വീടുകളുള്ള(ഇ) എ.എ.വൈ.(മഞ്ഞ) കാര്‍ഡുകള്‍ക്ക് രണ്ട് ലിറ്ററും മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്ക് ഒന്നര ലിറ്ററും ശേഷിക്കുന്ന വൈദ്യുതീകരിച്ച വീടുകളുള്ള കാര്‍ഡുകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയുമാണ്  ലഭ്യമാവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!