സൈനയുടെ വീടിന് സംരക്ഷണം ഉറപ്പാക്കി അദാലത്ത്

കൊണ്ടോട്ടി:ചെറുകാവ് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡിലെ പാണ്ടികശാല പാറപ്പുറം സൈനയുടെ വീടിന് സംരക്ഷണം ഉറപ്പാക്കി കൊണ്ടോട്ടി താലൂക്ക് ‘കരുതലും കൈത്താങ്ങും’ അദാലത്ത്. തൊട്ടടുത്തുള്ള പറമ്പില്‍ നിന്നുള്ള മണ്ണും മരങ്ങളും ഇടിഞ്ഞ് തന്റെ വീടിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും ഇത് നീക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്നുമുള്ള പരാതിയുമായാണ് സൈന മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിനു മുന്നില്‍ പരാതിയുമായെത്തിയത്.

ഗ്രാമപഞ്ചായത്ത് ഇടപെട്ട് പറമ്പിന്റെ ഉടമസ്ഥരോട് മരം മുറിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. തട്ടു തട്ടായി കിടക്കുന്ന ഭൂമിയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നത് കൂടുതല്‍ മണ്ണിടിച്ചിലിന് കാരണമാവുമെന്നും  ഇക്കാര്യത്തില്‍ സാധ്യമാവും വിധം പരിഹാരം കാണാമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നതായും സൈന പരാതിയില്‍ പറഞ്ഞിരുന്നു.

ഈ മാസം 25-ാം തീയതിക്കുള്ളില്‍ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കാനും മണ്ണിടിച്ചിലിന് പരിഹാരം കാണാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നടപടി സ്വീകരിച്ച കാര്യം ഉറപ്പാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും (ദുരന്ത നിവാരണം) മന്ത്രി നിര്‍ദ്ദേശം നല്‍കി

Share news
error: Content is protected !!
Scroll to Top