ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ
യിലായിരുന്നു. ശ്വാസകോശ അണുബാധയാണ് മരണകാരണം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ടോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ വ്യവസായിയരുന്ന വിദ്യാസഗറും മീനയും വിവാഹിതരായത് 2009 ലാണ്. ഇവരുടെ മകള്‍ നൈനികയും അഭിനേത്രിയാണ്.



