Section

malabari-logo-mobile

യൂട്യൂബിലെ വീഡിയോയിലൂടെ തന്റെ ഭാവിവരനെ പരിചയപ്പെടുത്തി നടി മാളവിക കൃഷ്ണദാസ്

HIGHLIGHTS : Actress Malavika Krishnadas introduced her future husband through a video on YouTube

കൊച്ചി: നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. നടനായ തേജസ് ജ്യോതിയെയാണ് വരന്‍. തന്റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. തന്റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് മാളവിക തന്റെ വരനെ പരിചയപ്പെടുത്തുന്നത്.

തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്.
അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപ്പോസല്‍ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോള്‍ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാര്‍ഥിക്കണമെന്ന് മാളവിക വീഡിയോയില്‍ പറയുന്നു.

sameeksha-malabarinews

റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാന്‍ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷന്‍ഷിപ്പില്‍ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത് തേജസ് വിവാഹം സംഭവിച്ചതിനെ ക്കുറിച്ച് വീഡിയോയില്‍ പറയുന്നു.

നര്‍ത്തകിയായ മാളവിക റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഒറ്റപ്പാലം സ്വദേശിയാണ്. 2018 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കൂടാതെ മ്യൂസിക് ആല്‍ബത്തിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!