സിനിമ നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട് : സിനിമ നാടക  നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. അസുഖബാധിതയായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ച കൊണ്ടായിരുന്നു അഭിനയജീവിതത്തിന് തുടക്കമിടുന്നത്. 1979 ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

1985 – 87 കാലങ്ങളില്‍ ഐ വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top