നടി ആക്രമിക്കപ്പെട്ട സംഭവം;കാവ്യയെയും അമ്മയെയും ഇന്ന് ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന് ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുമായി നടിയെ ആക്രമിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയില്‍ കാവ്യക്കും അമ്മയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

മെമ്മറികാര്‍ഡ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നോ എന്നതും അന്വേഷണ പരിധിയിലാണ്. കടയിലെ സിസിടിവി ദൃശ്യങ്ങല്‍ നഷ്ടപ്പെട്ടതിലും വിശദീകരണം തേടും.ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

Share news
error: Content is protected !!
Scroll to Top