ഹൗറ (ബംഗാള്‍): ജാര്‍ഖണ്ഡിലെ പ്രമുഖനടി ഇഷ ആല്യയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ബംഗാളിലെ ഹൗറയില്‍ വെച്ചാണ് നടിയെ കൊലപ്പെടുത്തിയത്. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണു നടിക്കു വെടിയേറ്റതെന്നു പൊലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയിലേക്കു കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം. ഇഷ ആല്യ, ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാര്‍, രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാര്‍ നിര്‍ത്തി ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് മൂന്നംഗ അക്രമി സംഘം കവര്‍ച്ചക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രകാശ് കുമാറിനെ ആക്രമിക്കുന്നത് കണ്ട ഇഷ ആല്യ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. നടിയ്ക്കു വെടിയേറ്റതോടെ സംഘം മുങ്ങി. സഹായം തേടി പരിക്കേറ്റിട്ടും പ്രകാശ് മൂന്ന് കിലോമീറ്റര്‍ വാഹനമോടിച്ചു. ഒടുവില്‍ പ്രദേശവാസികള്‍ എത്തി എസ്സിസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ ഇഷ ആല്യ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും നടിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. കാര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് വിശദീകരിച്ചു. റിയാ കുമാരി എന്നാണ് യഥാര്‍ത്ഥ പേര്. സിനിമയ്ക്കായാണ് ഇഷ എന്ന പേര് സ്വീകരിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



