നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

HIGHLIGHTS : Actress Honey Rose's complaint; A case has been registered against Bobby Chemmannur under non-bailable section

careertech

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് കേസെടുക്കാന്‍ തീരുമാനം. ബോബി ചെമ്മണൂരിനെതിരെ ഭാരതീയ ന്യായ സംഹിത (75)വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 4 മാസം മുമ്പ് നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് നടിക്ക് ഇയാളില്‍ നിന്ന് ദുരനുഭവം നേരിട്ടത്. തുടര്‍ന്ന് നടി പരാതി നല്‍കുകയായിരുന്നു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്. പിന്നീട് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും നടി വെളിപ്പെടുത്തി.

ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു- എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.

sameeksha-malabarinews

നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ കൊച്ചി പൊലീസ് ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ തേടി. പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പൊലീസിന് കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.

നിലവിലുള്ള 30 കേസുകള്‍ക്ക് പുറമെ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കാനാണ് തീരുമാനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കൊച്ചി പോലീസ് വ്യക്തമാക്കി. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് താഴെ കമന്റിട്ടവരുടെ വിശദാംശങ്ങളും ഹണി റോസ് കൈമാറിയിട്ടുണ്ട്. ഒറിജിനല്‍ ഐഡിയില്‍ നിന്ന് കമന്റ് രേഖപ്പെടുത്തിയവരുടെ സ്ഥലവും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് സൈബര്‍ പൊലീസ് കണ്ടെത്തുന്നത്. വ്യാജ ഐഡിയിലുള്ളവരെ കണ്ടെത്താന്‍ പൊലീസ് ഫെയ്‌സ്ബുക്കിനോടും വിവരങ്ങള്‍ തേടി. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കുമ്പളം സ്വദേശിക്ക് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!