നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ചെന്നൈ: ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍ നടന്നു.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. രാജപര്‍വൈ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യത്തെ ഹിറ്റ് ചിത്രം അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍.

2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. മകള്‍ മഹാലക്ഷ്മി.

Share news
error: Content is protected !!
Scroll to Top