നടി ആക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ല;മുഖ്യമന്ത്രി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷിക്കേണ്ടെന്നാണ് പറഞ്ഞതെന്നും അദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പാരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ ആ സ്‌റ്റേജില്‍ വെച്ച് ഒരു പത്രം തന്റെ ശ്രദ്ധില്‍പ്പെട്ടുവെന്നും അതില്‍ നടിക്കെതിരെ അക്രമണത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. അതിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അദേഹം പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയെ കുറിച്ച് നിങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് പറഞ്ഞത്.

അതെസമയം പ്രതി പിടിയിലായി 48 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കേസ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top