Section

malabari-logo-mobile

നടി അമല പോള്‍ അമ്മയായി; വീഡിയോ പങ്കുവെച്ച് ജഗത്

HIGHLIGHTS : Actress Amala Paul becomes mother; Jagat shared the video

കൊച്ചി: നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഇ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)

നിരവധി താരങ്ങളാണ് അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്. ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിന്റെ ബേബി ഷവര്‍ നടന്നത്. ഗുജറാത്തിയായ ജഗതിന്റെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങള്‍ നടന്നത്. ആടു ജീവിതമാണ് അമല അഭിനയിച്ച അവസാന ചിത്രം. ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായിരുന്നു. നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിന്റെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. അടുത്തിടെ നിറവയറുമായി ഒരു ഫാഷന്‍ ഷോയിലും അമല പങ്കെടുത്തിരുന്നു.

2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്.

അമല പോളിന്റേതായി അടുത്തതായി വരാനുള്ള ചിത്രം ലെവല്‍ ക്രോസ് എന്ന ചിത്രമാണ്. ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!