നടന്‍ പൂ രാമു അന്തരിച്ചു

തമിഴ് നടന്‍ പൂ രാമു(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയില്‍ പൂ രാമു അഭിനയിച്ചിട്ടുണ്ട്.

രാമു തെരുവ് നാടകങ്ങളിലൂടെയാണ് കലാ രംഗത്ത് സജീവമായത്. 2008ലെ ‘പൂ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയതോടെയാണ് പൂ രാമു എന്നറിയപ്പെടാന്‍ തുടങ്ങിയത്. ‘കര്‍ണന്‍’, ‘സൂരരൈ പോട്ര്’ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് പൂ രാമു. ‘കര്‍ണനി’ല്‍ ധനുഷിന്റെ അച്ഛനായും ‘സൂരരൈ പോട്രില്‍’ സൂര്യയുടെ അച്ഛനായുമാണ് രാമു അഭിനയിച്ചത്. ‘പേരന്‍പ്’, ‘തിലഗര്‍’, ‘നീര്‍ പാര്‍വേ’ തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട സിനിമകള്‍.

തമിഴ്‌നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിലും പൂ രാമു അംഗമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top