രഞ്ജിത് ശങ്കര്‍-ജയസൂര്യ ചിത്രം സണ്ണി സ്‌പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക്

Actor Jayasuryas Sunny Spain Film Festival

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജയസൂര്യയെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് സണ്ണി. സെപ്റ്റംബര്‍ 23ന് സിനിമ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്തിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

മികച്ച പ്രതികരണവും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം മുന്നേറുകയാണ്. ഇതിനിടെ സ്പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും ഈ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമ കൂടിയാണ് സണ്ണി. സ്പെയിനിലെ കാറ്റലോനിയയില്‍ വച്ച് ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ജയസൂര്യയുടെ സണ്ണി എന്ന ടൈറ്റില്‍ കഥാപാത്രം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ ശബ്ദങ്ങളിലൂടെയാണ് വന്നു പോകുന്നത്.

ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. ജയസൂര്യ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്നതിനിടെയാണ് നൂറാമത്തെ ചിത്രമായി സണ്ണി പുറത്തിറങ്ങിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •