
കർണാടക : കെ.ജി.എഫ്. ലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസ്സായിരുന്നു. തൈറോയ്ഡ് കാൻസറിനെ തുടർന്നാണ് അന്ത്യം.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. കാൻസർ വയറ്റിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും അകാല മരണം സംഭവിക്കുകയുമായിരുന്നു.
കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ച ഹരീഷ് 1990-കളിലാണ് അഭിനയം ആരംഭിച്ചത്. ഉപേന്ദ്ര സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ ഓമിലെ ഡോൺ റായി എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് ആദ്യം ശ്രദ്ധ നേടിയത്.
കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 50ൽ അധികം ചിത്രങ്ങളിൽ ഹരീഷ് അഭിനയിച്ചു. കെ.ജി.എഫ്: ചാപ്റ്റർ 1 (2018), കെ.ജി.എഫ്: ചാപ്റ്റർ 2 (2022) എന്നിവയിൽ യാഷ് അവതരിപ്പിച്ച റോക്കി ഭായിയുടെ ഉപദേഷ്ടാവായ ഖാസിം ചാച്ചയായി തിളങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


