HIGHLIGHTS : Action to be taken if food grain supply is disrupted: State Food Commission
2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്.
അതിനാല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതയുള്ള ഭക്ഷ്യധാന്യ വിഹിതം ലഭ്യമാകുന്നതിന് തടസ്സമായി നില്‍ക്കുന്ന ഏതൊരു പ്രവൃത്തിയും കമ്മീഷന്‍ വളരെ ഗൗരവത്തോടെ വീക്ഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ജനുവരി 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നുവെന്ന പത്രവാര്‍ത്ത കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ അറിയിപ്പ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു